അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ സ്‌ഫോടനം.പാചകവാതക സംഭരണി തുടരെ രണ്ടു വട്ടം പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം രണ്ടു പേര്‍ മരിച്ചു.
അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകര്‍ന്ന് മലയാളികളടക്കം കെട്ടിടത്തിലുണ്ടായിരുന്ന 120 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.അബുദാബി ഖാലിദിയ മാളിനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കെട്ടിടത്തില്‍ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ഖാദറും ചേര്‍ന്നു നടത്തിയിരുന്ന ഫുഡ് കെയര്‍ റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്ത് 8 ജീവനക്കാര്‍ റസ്റ്ററന്റിലുണ്ടായിരുന്നതായി ബഷീര്‍ പറഞ്ഞു.