തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15നകം പ്രസിദ്ധീകരിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. അതിനായുള്ള ക്രമീകരണങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പ്ലസ്ടു ഉത്തരസൂചിക വിവാദത്തില്‍ അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്കരിച്ചത് മുന്‍കൂട്ടി അറിയിക്കാതെയാണ്.പ്രതിഷേധം നടത്തുന്നതിനു മുന്‍പ് അറിയിക്കാതിരുന്നത് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ പുതിയ ഉത്തരസൂചികയില്‍ അപാകതയില്ല. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട കാര്യമില്ല.