കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അമ്മയ്ക്ക് ദാരുണാന്ത്യം

നേ​മം: മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച അ​മ്മ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. പാ​പ്പ​നം​കോ​ട് മ​ഠ​ത്തി​ല്‍ ക്ഷേ​ത്ര റോ​ഡി​ല്‍ മു​ര​ളീ​ര​വ​ത്തി​ല്‍ ബി.​സു​ഭ​ദ്രാ​മ്മ (69) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ പാ​പ്പ​നം​കോ​ടി​നും കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തി​നു​മി​ട​യി​ല്‍ തു​ല​വി​ള​യി​ലാ​ണ് അ​പ​ക​ടം നടന്നത്. പ​ത്ര ഏ​ജ​ന്‍റായ മ​ക​ന്‍ ഗോ​പ​കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ വെ​ള്ളാ​യ​ണി​യി​ലെ വീ​ട്ടി​ല്‍ പോ​യി​ട്ട്, ഗോ​പ​കു​മാ​റി​നും ചെ​റു​മ​ക​ള്‍ നി​വേ​ദ്യ​യ്ക്കു​മൊ​പ്പം പാ​പ്പ​നം​കോ​ട്ടെ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം സംഭവിച്ചത്.തു​ല​വി​ള ഇ​റ​ക്ക​ത്ത് ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ല്‍ പി​ന്നാ​ലെ വ​ന്ന കാ​റി​ടി​ച്ചാണ് അപകടമുണ്ടായത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ന്നു​പേ​രും റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് സു​ഭ​ദ്രാ​മ്മ ഇ​ടി​ച്ചു ​വീ​ണ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഭ​ദ്രാ​മ്മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെയോടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.ഗോ​പ​കു​മാ​റി​ന് ഇ​ട​തു​കൈ​യ്ക്ക് ഒ​ടി​വു​ണ്ട്. മ​ക​ള്‍ എ​ട്ടു​വ​യ​സു​കാ​രി നി​വേ​ദ്യ​യ്ക്കും പ​രി​ക്കു​ണ്ട്. സു​ഭ​ദ്രാ​മ്മയുടെ മൃതദേഹം സംസ്കരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 3 =