പാലക്കാട്: നായയെ കുളിപ്പിക്കാനായി കുട്ടുകാര്‍ക്കൊപ്പം പാറമടയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു.ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്.ചിറ്റൂര്‍ ഗവ വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീടിന് പിന്നിലുള്ള പാറമടയില്‍ നായയെ കുളിപ്പിക്കുന്നതിനായി കൂട്ടുകാരോടൊപ്പം പോയപ്പോഴാണ് അപകടം നടന്നത്. നായയെ കുളിപ്പിക്കുന്നതിന് ഇടയില്‍ കാല്‍ വഴുതി പാറമടയില്‍ വീണു. ഒപ്പമുള്ളവരുടെ നിലവിളികേട്ട് സമീപത്തെ കടവില്‍ കുളിക്കാനെത്തിയവര്‍ ഓടിയെത്തിയാണ് ആര്യയെ കരയ്‌ക്കെത്തിച്ചത്.
ഉടനെ തന്നെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാലക്കാട് കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.