തിരുവനന്തപുരം: വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.കഞ്ചാവു വില്‍പ്പനയുള്ള ഫൈസല്‍ വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഒരുമാസം മുന്‍പ് ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബൈക്കുകളില്‍ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാര്‍ഥികളാണ് ഇവരുടെ ഇര.കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു.