തിരുവനന്തപുരം : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ സ്മരണാർഥം ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി കലാ സാംസ്കാരിക മാധ്യമ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ മികവു പുലർത്തുന്ന വ്യക്തികൾക്കുള്ള ജവഹർ പുരസ്കാരം ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാന് നൽകുന്നു.പ്രേംനസീർ സുഹൃത്ത് സമിതിയുടെ സംസ്ഥാന പ്രസിഡണ്ടും നിത്യരോഗികൾക്ക് ചികിത്സാ ധനസഹായം നൽകുന്ന ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഉപ അധ്യക്ഷനുമാണ് പനച്ചമൂട് ഷാജഹാൻ .കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് കുന്നത്തുർ ജെ പ്രകാശ് ,കരിച്ചാറ നാദിർഷ ,പ്രിയ ശ്യാം ,സതീശൻ പിച്ചിമംഗലം ,അജു കെ മധു തുടങ്ങിയ ജൂറി കമ്മിറ്റിയാണ് തിരഞ്ഞെടുത്തത് . മേയ് 27 രാവിലെ 10 30 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ജോർജ് ഓണക്കൂർ പുരസ്കാരം സമർപ്പിക്കും.