മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ (42) ആണ് മരിച്ചത്.വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഭാര്യ അഗളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 15നാണ് ജലീല്‍ വിദേശത്തു നിന്നും നാട്ടിലെത്തിയത്.
സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പോലിസ് അറിയിച്ചു. ജിദ്ദയില്‍ നിന്നാണ് ജലീല്‍ എത്തിയത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാള്‍ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു. റോഡരികില്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.