ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ എ​ക്സൈ​സ് പി​ടി​യിൽ

വ​ണ്ടൂ​ര്‍: ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ എ​ക്സൈ​സ് പി​ടി​യി​ലാ​യി. മ​മ്പാട് സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​ക്ക​ണ്ടി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് കു​ട്ടി (60), ന​ടു​വ​ക്കാ​ട് സ്വ​ദേ​ശി അ​മ്ബ​ല​ത്തൊ​ടി​ക വീ​ട്ടി​ല്‍ ഷു​ഹൈ​ബ് (31) എ​ന്നി​വ​ര്‍ ആണ് പി​ടി​യി​ലാ​യ​ത്.400 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് മ​മ്ബാ​ട് സ്വ​ദേ​ശി​ക​ള്‍ ന​ടു​വ​ക്കാ​ടു ​നി​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. സീ​റ്റി​ന്‍റെ ക​വ​റി​ല്‍ 25 ചെ​റി​യ പൊ​തി​ക​ളി​ലാ​യി സൂക്ഷിച്ച നിലയിലായിരുന്നു ക​ഞ്ചാ​വ്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പിടിയിലായത്. ഇവര്‍ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ഇ​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന വി​ല്‍​പ​ന ന​ട​ത്തി ല​ഭി​ച്ച 4550 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 + 2 =