പേരാവൂര്‍: കുനിത്തലയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് സ്റ്റൗ, അടുക്കളയുടെ സീലിങ്, അലമാര, വാള്‍ ടൈല്‍സ് എന്നിവ ഭാഗികമായി നശിച്ചു.കുക്കര്‍ പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.പേരാവൂര്‍ ടൗണിലെ പച്ചക്കറി വ്യാപാരി മുതുകുളം അനില്‍കുമാറിന്റെ വീട്ടിലാണ് സംഭവം. വര്‍ക്ക് ഏരിയയിലായതിനാല്‍ അനിലിന്റെ ഭാര്യ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച പകല്‍ 12ഓടെയായിരുന്നു സംഭവം.