കോഴിക്കോട്: അതിമാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മെഡിക്കല്‍ കോളേജ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) ചെലവൂര്‍ സ്വദേശി പൂവത്തൊടികയില്‍ ആദര്‍ശ് സജീവന്‍ (23) എന്നിവരാണ് എംഡിഎംഎ എന്ന പേരിലറിയപ്പെടുന്ന മെത്ഥലീന്‍ ഡയോക്സി മെത്ത് അംഫിറ്റമിനുമായി പിടിയിലായത്.കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നേതൃത്വത്തിലുളള സിറ്റി ക്രൈം സ്ക്വാഡും ആന്‍്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സക്വാഡും സബ് ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഈസ്റ്റ്ഹില്‍ കെ.ടി. നാരായണന്‍ റോഡില്‍ വെച്ച് 24-05-22 (ചൊവ്വ)പുലര്‍ച്ചെ കാറില്‍ സംശയാസ്പദമായ സഹചര്യത്തില്‍ കാണപ്പെട്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് 36 ഗ്രാം എംഡിഎംഎയും അളന്ന് വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് കൈമാറുവാന്‍ സിറ്റിയില്‍ എത്തിയപ്പോഴാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലായത്.പിടിയിലായ മയക്കുമരുന്നിന് പത്ത് ലക്ഷത്തിലധികം വില വരും.