കൊച്ചി: ഗോശ്രീ രണ്ടാംപാലത്തില്‍ നിന്ന് കഴിഞ്ഞദിവസം കായലില്‍ ചാടിയ യുവാവിനെ കണ്ടെത്താനായില്ല. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍.തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിന് സമീപം ഇടംപാടം വിനീതാണ് (31) വ്യാഴാഴ്ച കായലിലേക്ക് ചാടിയത്.പാലത്തിന് സമീപം സ്‌കൂട്ടറിലെത്തിയ വിനീത് ബന്ധുവിനും സുഹൃത്തിനും ഫോണ്‍ ചെയ്തതിനെത്തുടര്‍ന്ന് അവര്‍ പിന്തുടര്‍ന്ന് എത്തിയിരുന്നു. എന്നാല്‍, വിനീത് പെട്ടെന്ന് കായലിലേക്ക് ചാടുകയായിരുന്നു. കൊച്ചി കായലില്‍ നേവല്‍ബേസിന്റെ സൗത്ത് ഗേറ്റിന്റെ ഭാഗത്തായി ഒരു മൃതദേഹം ഒഴുകിപ്പോകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഹാര്‍ബര്‍ പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.