തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏര്യയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് രാജ്ഭവനിലേക്ക് പോകും.കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്. 26 ന് രാവിലെ 11.30ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ഹാളിലാണ് ഉദ്ഘാടന സമ്മേളനം. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, വനിതാ മന്ത്രിമാരായ വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വനിത എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് മടങ്ങും.