തിരുവനന്തപുരം : ആറ്റുകാലിലെ വീട്ടിൽ നിന്നും ട്രഷറിയിലേക്ക് പോയി കഴിഞ്ഞ 3ദിവസം ആയി കാണാതിരുന്നഎച്ച് എൽ എൽ റിട്ടയർഡ് ഉദ്യോഗസ്ഥന്റെ മൃത ശരീരം ഇന്ന് ഉച്ചയോടെ ആറ്റുകാൽ മറുതൂർ കടവ് പാലത്തിൽ ആറ്റിന് നടുവിൽ കാണപ്പെട്ടു. ആറ്റുകാൽ ഗോവർധനത്തിൽ താമസം പദ്മ കുമാറിന്റെ മൃത ശരീരം ആണ് 19ന് ഉച്ചയോടെ കാണപ്പെട്ടു. കഴിഞ്ഞ 17ന് ആണ് പദ്മകുമാറിനെ കാണാതായത്. വീട്ടുകാർ ഫോർട്ട് പോലീസിൽ പരാതി നൽകിയിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് അറിയുന്നത്. സൽ സ്വഭാവിയായ പദ്മകുമാറിന്റെ മരണം ഏറെ നടുക്കത്തോടെ യാണ് നാട്ടുകാർ കാണുന്നത്. ഇയാളുടെ മരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം എന്നാണ് പൊതുവെ ഉള്ള അഭിപ്രായം ആയി സമൂഹത്തിൽ നിന്ന് ഉയർന്നിരിക്കുന്നത്. പദ്മകുമാറിനെ കാണ്മാനില്ല എന്ന വാർത്ത ജയകേസരി ഓൺലൈൻ ആണ് വളരെ യധികം പ്രാധാന്യം നൽകി പുറത്തു വിട്ടത്.