പാണ്ടിക്കാട്: ഒരു കിലോയോളം ഹഷീഷ് ഓയിലുമായി 52കാരന്‍ അറസ്റ്റിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയ തങ്ങളെയാണ് രഹസ്യവിവരത്തെ തുടര്‍ന്ന് മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എസ്ഷാരോണിെന്‍റ നേതൃത്വത്തില്‍ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകീട്ട് ഏഴോടെ പെരുവക്കാടുനിന്നാണ് കോയ തങ്ങളെ പൊലീസ് പിടികൂടിയത്. കരുവാരക്കുണ്ട് പുത്തനഴിയിലെ വാടകവീട്ടില്‍ താമസിക്കുന്ന പ്രതി ഇടക്കിടെ ഏര്‍വാടിയില്‍ സന്ദര്‍ശനം നടത്താറുള്ളതായി പൊലീസ് പറഞ്ഞു. ഗ്രാമീണമേഖലയിലെ ചെറുകച്ചവടക്കാര്‍ക്ക് മൊത്തമായി ഹഷീഷ് എത്തിച്ച് കൊടുക്കുന്നയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.