ആറ്റിങ്ങല്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വലിയ പ്രീമിയം ബൈക്കുകള്‍ക്കായുള്ള പുതിയ ബിഗ്വിങ് ഷോറും ആറ്റിങ്ങലില്‍ ആരംഭിച്ചു. ഹോണ്ട ബിഗ്വിങ് വിപുലീകരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അത് ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിന് വഴിയൊരുക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ്ഗുലേരിയ പറഞ്ഞു. ആറ്റിങ്ങലിലെ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍വിങ്്സിന്റെ വ്യത്യസ്തമായ അനുഭവം ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 100നടുത്ത ടച്ച് പോയിന്റുകളിലൂടെ ആസ്വദിക്കാം. വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്വിങ ്ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി 300ആര്‍, ഹൈനെസ്-സിബി350 ഇതിന്റെ ആനിവേഴ്സറി എഡിഷന്‍, സിബി 350ആര്‍എസ്, സിബി 500എക്സ്, സിബിആര്‍650ആര്‍, സിബി650ആര്‍, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍സ്പോര്‍ട്ട്സ്, മുന്‍നിര മോഡല്‍ ഗോള്‍ഡ്വിങ്ടൂര്‍തുടങ്ങിയ മോഡലുകളിലൂടെ ബിഗ്വിങ് ഇടത്തരം മോട്ടോര്‍സൈക്കിള്‍ ആരാധകരെ സന്തോഷിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്.
ഹോണ്ട ബിഗ്വിങ് ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ ഉപഭോക്താക്കളുടെ സുരക്ഷയുംസൗകര്യവും ഉറപ്പാക്കുന്നു. വെര്‍ച്വല്‍പ്ലാറ്റ്ഫോം ഉപഭോക്താക്കള്‍ക്ക് വീടിന്റെസുരക്ഷിതത്വത്തിലിരുന്ന് മുഴുവന്‍ മോട്ടോര്‍സൈക്കിള്‍ലൈനപ്പും ആസ്വദിക്കുന്നതിനും റൈഡിങ്ഗിയറിനും സാമഗ്രികളുടെവിശദാംശങ്ങള്‍ അറിയുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.