ഇരിങ്ങാലക്കുട: എറ്റവും അര്‍ഹരായവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. സര്‍ക്കാറിന്റെ ‘വിശപ്പുരഹിതം നമ്മുടെ കേരളം’ പദ്ധതിയുടെ ഭാഗമായ ‘സുഭിക്ഷ’ ഹോട്ടല്‍ ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ മുകുന്ദപുരം താലൂക്ക് ഓട്ടോ സഹകരണസംഘം കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ഹോട്ടലില്‍ 20 രൂപക്ക് ഉച്ചയൂണ് ലഭിക്കും. നഗരസഭ ചെയര്പേഴ്സന് സോണിയ ഗിരി അധ്യക്ഷത വഹിച്ചു.