തൊടുപുഴ: പ്രേം നസിർ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റർ,, KSRTC യിലെ ആദ്യ വനിതാ കണ്ടക്ടർ ആയും തൊടുപുഴ സ്റ്റേഷൻ മാസ്റ്റർ ആയി ജോലി ചെയ്യവേ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടർ ആയി പുനലൂരിൽ ജോലിയിൽ പ്രവേശിച്ച തൊടുപുഴ സ്വദേശിനിയായ ശ്രീമതി കെ. ആർ. രോഹിണിയെ പൊന്നാട അണിയിച്ചും മോമോന്റോ നൽകിയും ആദരിച്ചു. അവരുടെ വസതിയിൽ വച്ചു നടത്തിയ ചടങ്ങിൽ പ്രസിഡന്റ് വിജയകുമാർ അധ്യക്ഷൻ ആയിരുന്നു ചടങ്ങിൽ സെക്രട്ടറി സന്തോഷ് തൊടുപുഴ, ജോ. സെക്രട്ടറി അശ്വതി സുമേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് താരോദയം, ഗീത ദാസ്, സോബിൻ ക്യാമറാമാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു മറുപടി പ്രസംഗത്തിൽ ശ്രീമതി രോഹിണി അവർക്കു നൽകിയ ഈ ആദരവിന് നന്ദി പറഞ്ഞു… ഈ ചടങ്ങിൽ അവരുടെ കുടുംബംഗങ്ങളും പങ്കെടുത്തു…..