തിരുവനന്തപുരം : ഏവർക്കും അമ്മയായ ആറ്റുകാൽ ദേവിയുടെ അനുഗ്രഹം ഏറ്റു വാങ്ങി, അമ്മ നൽകിയ അസുലഭ കൈനീട്ടം ഭക്തി പൂർവ്വം , ആദരവോടും കൂടി മനസ്സിൽ ഏറ്റുവാങ്ങി ആറ്റുകാൽ അമ്മയുടെ തിരുനടയിൽ നിയുക്ത ട്രസ്റ്റ് ചെയർമാൻ ഗീതാകുമാരി അധ്യക്ഷപദത്തിൽ അവരോധിതയായി. ഇതോടെ ആറ്റുകാൽ ട്രസ്റ്റിന്റെ ചരിത്രത്തിൽആദ്യമായി ഒരു വനിതചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്.സൗമ്യമായ പെരുമാറ്റത്തിൽ കൂടി ഏവരുടെയും ആദരവ് പിടിച്ചു പറ്റാൻ ഗീതകുമാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇറി ഗേഷൻ ഡിസൈൻ ആൻഡ് റിസേർച്ച് ബോർഡ് ഡയറക്ടർ ആയി 2010ൽ വിരമിച്ചു.ഇനി കരുണാ മയിയും, ജഗദീശ്വരിയുംആ യ ആറ്റുകാൽ അമ്മയുടെ നിത്യ സേവികയായി മാറി തീർന്നിരിക്കുകയാണ് ഗീതാകുമാരി. മനസ്സിൽ ഒരുപാടു പുത്തൻ സംവിധാനങ്ങൾ നടപ്പിലാക്കണം എന്ന ഉറച്ച വിശ്വാസത്തിൽ ആണ് ഈ പദം ഏറ്റെടുക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെയും, അംഗങ്ങളുടെയും ആത് മാർത്ഥമായ സഹകരണം ആണ് ഗീതകുമാരിയുടെപ്രവർത്തനങ്ങൾക്ക് കരുത്ത്.രാവിലെ തിരുനടയിൽ നടന്ന ചടങ്ങിൽ അവർ അധികാരമേറ്റു. ട്രസ്റ്റ് ഭാരവാഹികൾ, അംഗങ്ങൾ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.