എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 24 ന് കൊച്ചിയിൽ

കൊച്ചി: എൻ സി പി സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 24 ന് രാവിലെ 10 ന് എൻ സി പി ദേശീയ പ്രസിഡന്റ് ശരത് പവാർ കൊച്ചിയിൽ ഏ സി ഷണ്മുഖദാസ് നഗറിൽ (കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട സ്റ്റേഡിയം ഗ്രൗണ്ട്) ഉദ്ഘാടനം ചെയ്യും.
എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ, എൻസിപി ലോകസഭ പാർലമെന്ററിപാർട്ടി നേതാവ് സുപ്രിയ സുലേ എം.പി, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ , വനം വകുപ്പുമന്ത്രി ഏ കെ ശശീന്ദ്രൻ , പി പി മുഹമ്മദ്ഫൈസൽ എം പി, തോമസ് കെ തോമസ് എം.എൽ.എ എന്നിവർ പ്രസംഗിക്കും.ഉച്ചക്ക് 2 ന് എൻ.സി.പി.യുടെ രാഷ്ടീയ രേഖ സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ രാജൻ അവതരിപ്പിക്കും .സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ.പി.എം.സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതിക സുഭാഷ് എന്നിവരായിരിക്കും പ്രസീഡിയം.
വൈകുന്നേരം 3 മണിക്ക് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ , ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ജനതാദൾ പാർലമെന്ററി പാർട്ടി നേതാവ് മാത്യു ടി തോമസ് , തൃക്കാക്കര എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫ് , വർക്കല ബി.രവികുമാർ ,എന്നിവർ പ്രസംഗിക്കും. മണ്ഡലം പ്രസിഡന്റുമാർ മുതൽ പങ്കെടുക്കുന്ന എൻസിപി സമ്പൂർണ്ണ പ്രതിനിധി സമ്മേളനത്തിൽ 14 ജില്ലകളിൽ നിന്നായി മൂവായിരത്തിൽപരം പ്രതിനിധികൾ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 1 =