കൊയിലാണ്ടി : ദേശീയ പാതയിൽ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പിൽ രാജന്റെ മകൻ നിജീഷ് (36), ചക്കരകല്ല് യെച്ചുര് ഹൗസിൽ ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ചക്കരക്കല്ല് നൈവികയില് രാഘവന്റെ മകന് സജിത്ത് (34), ലോറി ഡ്രൈവര് മലപ്പുറം തടവണ്ണപ്പാറ തറക്കണ്ടത്തില്സാദിഖ് (52) എന്നിവർക്കു പരിക്കേറ്റു. പുലര്‍ച്ചെ 12.30 നാണ് അപകടം. മലപ്പുറത്തേക്ക് കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്തു നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു.കൊയിലാണ്ടിയിൽ നിന്നു ഫയർഫോഴ്സും പോലീസും ചേർന്ന് നാട്ടുകാരുടെ സഹായത്താലാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.