നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി.സുഭദ്രാമ്മ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോടിനും കാരയ്ക്കാമണ്ഡപത്തിനുമിടയില് തുലവിളയിലാണ് അപകടം നടന്നത്. പത്ര ഏജന്റായ മകന് ഗോപകുമാറിന്റെ ഭാര്യയുടെ വെള്ളായണിയിലെ വീട്ടില്‍ പോയിട്ട്, ഗോപകുമാറിനും ചെറുമകള്‍ നിവേദ്യയ്ക്കുമൊപ്പം പാപ്പനംകോട്ടെ വീട്ടിലേയ്ക്ക് മടങ്ങുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.തുലവിള ഇറക്കത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡിലേയ്ക്ക് തെറിച്ചുവീണു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് സുഭദ്രാമ്മ ഇടിച്ചു വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഭദ്രാമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.ഗോപകുമാറിന് ഇടതുകൈയ്ക്ക് ഒടിവുണ്ട്. മകള്‍ എട്ടുവയസുകാരി നിവേദ്യയ്ക്കും പരിക്കുണ്ട്. സുഭദ്രാമ്മയുടെ മൃതദേഹം സംസ്കരിച്ചു.