കൂത്തുപറമ്പ്: കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് റോഡരികിലെ ബസ് ഷെല്‍ട്ടറില്‍ ഇടിച്ച് 10 പേര്‍ക്കു പരിക്ക്. ഇന്നലെ രാവിലെ 9.45 ഓടെ മാനന്തേരി പാക്കിസ്ഥാൻ പീടികയിലാണ് അപകടം. ബസ് ക്ലീനര്‍ക്കും രണ്ടു സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിച്ചു. നാട്ടുകാരാണ് പരിക്കേറ്റവരെ ബസിനുള്ളില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റവരെ കണ്ണൂര്‍, കൂത്തുപറമ്ബ് എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ഈ റൂട്ടില്‍ ഏറെ നേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.