കൊല്ലം: കൊല്ലം കടയ്ക്കലില്‍ കെ.എസ്.ആര്.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അമ്ബതിലധികം പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. രണ്ട് ബസുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.അപകടത്തെ തുടര്‍ന്ന് ബസില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവര്‍ സഞ്ചരിച്ച ബസ് അപകട വളവില്‍ നിയന്ത്രണം വിട്ട് കെ.എസ്.ആര്.ടി.സി വേണാട് ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പാറശ്ശാലയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ ഫയര്‍ഫോഴ്സ് പുറത്തെടുത്തു.
പരിക്കേറ്റവരില്‍ 41 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 15 പേരാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അരിപ്പ സ്വദേശിനിയായ ലക്ഷ്മി (24)യ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.