കൊച്ചി :സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി യും, സംഘ പരിവാർ ശക്തികളും ഉയർത്തുന്ന തീവ്ര വർഗീയവും, ജനാധിപത്യ വിരുദ്ധവും ആയ രാഷ്ട്രീയ നയത്തിനെതിരെ രാജ്യത്തെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ ഒന്നിപ്പിന് എൻ സി പി ശ്രമിക്കു മെന്ന് എൻ സി പി അഖിലേന്ത്യ പ്രസിഡന്റ് ശരത് പവാർ. കൊച്ചി ജവഹർ ലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തെ ജനസാഗര മാക്കി നടന്ന എൻ സി പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ യാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇത്രയധികം ജനങ്ങളെ ഇവിടെ കാണുമ്പോൾ ഇത് ഏറെ അഭിമാന നിമിഷ മായിട്ടാണ് കരുതുന്നതെന്ന് പവാർ പറഞ്ഞു. ഒരു വർഷം കൊണ്ടു എൻ സി പി യെ എല്ലാ ജില്ലകളിലും വളർത്തി എടുക്കാൻ പാർട്ടി സംസ്ഥാന ആദ്യക്ഷൻ പി സി ചാക്കോ നടത്തിയ ശ്രമങ്ങൾ ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആവശ്യസാധനങ്ങളുടെയും, പാചക -ഇന്ധന വിലക്കയറ്റം രാജ്യത്തെ സാധാരണ ക്കാരായ ജനങ്ങളെ ഏറെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്. രാജ്യത്തെ തൊഴിലില്ലായ്‌മഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊന്നും പരിഹരിക്കാതെ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക് വിൽക്കുന്ന നടപടികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പരിഹസിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാന ങ്ങളിൽ എന്തു വികസനപദ്ധതി കൾ ആണ് നടക്കുന്നത് എന്ന് പവാർ കൂട്ടിച്ചേർത്തു.
രാജ്യത്ത് പുരോഗതി വരുത്തണം എങ്കിൽ ചെറുപ്പക്കാരുടെ തൊഴിൽ ക്ഷാ മം പരിഹരിക്കാൻ നടപടി കൈക്കൊള്ളണം. കർഷക മുന്നേറ്റം സൃഷ്ടി ക്കുന്ന ഒരു സർക്കാർ ദേശീയ തലത്തിൽ എത്തിക്കുന്നതിനാണ് എൻ സി പി ആഗ്രഹിക്കുന്നതെന്ന് പവാർ ചൂണ്ടിക്കാട്ടി.
കേരളത്തിലെ നേതാക്കളായ ശശീന്ദ്രന്റെയും, തോമസ് കെ തോമസിന്റെ യും പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്ന് പവാർ ചൂണ്ടിക്കാട്ടി. ഇത് വരും തിരഞ്ഞെടുപ്പുകളിൽ എൻ സി പി ക്ക് കൂടുതൽ സീറ്റുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുഖ്യ മന്ത്രി പിണറായി വിജയന്റെ ഭരണം ഏറെ അഭിമാനം അർഹിക്കുന്നു വെന്നും പിണറായിക്ക് ജന്മദിന ആശംസകൾ ഈ അവസരത്തിൽ നേരുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ആദ്യക്ഷ തയിൽ നടന്ന സമ്മേളനത്തിൽ പാർട്ടി ദേ ശീയ ജനറൽ സെക്രട്ടറി മാരായ പ്രഹുൽ പട്ടേൽ, ടി പി പീതാമ്പരൻ മാസ്റ്റർ, തുടങ്ങി യവർ വി ശിഷ്ട അതിഥി കളായിരുന്നു.