നെടുമങ്ങാട്: വി.എസ്.എസ്.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിനെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വി.എസ്.എസ്.സിയുടെ തുമ്ബ, വട്ടിയൂര്‍കാവ്, വലിയമല എന്നിവിടങ്ങളില്‍ സ്വീപ്പര്‍, പ്യൂണ്‍ തുടങ്ങി 750ല്‍ അധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.തുമ്ബ വി.എസ്.എസ്.സി സീനിയര്‍ ഹെഡ് അനില്‍കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. 2.5 കോടി രൂപയുടെ സാമ്ബത്തിക ഇടപാടുകള്‍ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.