ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്കേറ്റു

കോഴിക്കോട് : ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഈ ബസില്‍ 23 യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ബസ് തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതില്‍ 43 പേര്‍ ആണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × four =