ടെമ്പോ ട്രാവലറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ​ദമ്പതി​ക​ള്‍​ ​ഉള്‍പ്പെടെ മൂന്ന് പേര്‍ മ​രി​ച്ചു

​ചേ​ര്‍​ത്ത​ല​:​ ​വേ​ളാ​ങ്ക​ണ്ണി​ ​തീ​ര്‍​ത്ഥാ​ട​ന​ത്തി​ന് ​ശേ​ഷം​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​അ​ര്‍​ത്തു​ങ്ക​ല്‍​ ​സ്വ​ദേ​ശി​ക​ള്‍​ ​സ​ഞ്ച​രി​ച്ച​ ​ടെ​മ്ബോ​ ​ട്രാ​വ​ല​റി​ല്‍​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ഇ​ടി​ച്ച്‌ ​ഉ​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ല്‍​ ​ദ​മ്ബ​തി​ക​ള്‍​ ​ഉള്‍പ്പെടെ മൂന്ന് പേര്‍ മ​രി​ച്ചു.​ ​ട്രാ​വ​ല​റി​ലെ​ ​യാ​ത്ര​ക്കാ​രാ​യ​ ​ആ​ല​പ്പു​ഴ​ ​ചേ​ര്‍​ത്ത​ല​ ​ആ​ര്‍​ത്തു​ങ്ക​ല്‍​ ​ച​മ്ബ​ക്കാ​ട് ​വീ​ട്ടി​ല്‍​ ​പൈ​ലി​ ​(75​)​ ​ഭാ​ര്യ​ ​റോ​സി​ലി​ ​(65​)​,​ പൈ​ലി​യു​ടെ​ ​സ​ഹോ​ദ​ര​ന്‍​ ​വ​ര്‍​ഗീ​സി​ന്റെ​ ​ഭാ​ര്യ​ ​ജെ​സി​ ​(50) ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.​ 16 ​പേ​ര്‍​ക്ക് ​പ​രി​ക്കേ​റ്റു.​ ​വ​ട​ക്ക​ഞ്ചേ​രി​ ​ഗോ​വി​ന്ദാ​പു​രം​ ​സം​സ്ഥാ​ന​പാ​ത​യി​ല്‍​ ​ഇ​ന്ന​ലെ​ ​പ​ക​ല്‍​ 11.30​ ​ഓ​ടെ​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ടൂ​റി​സ്റ്റ് ​ബ​സ് ​തി​രു​വ​ല്ല​യി​ല്‍​ ​നി​ന്ന് ​പ​ഴ​നി​യി​ലേ​ക്കും​ ​ടെമ്ബോ​ ​ട്രാ​വ​ല​ര്‍​ ​വേ​ളാ​ങ്ക​ണ്ണി​യി​ല്‍​ ​നി​ന്നും​ ​ആ​ല​പ്പു​ഴ​യി​ലേ​ക്കും​ ​പോ​വു​ക​യാ​യി​രു​ന്നു.ക​ന​ത്ത​മ​ഴ​യി​ല്‍​ ​ബ്രേ​ക്കി​ട്ട​പ്പോ​ള്‍​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​ടൂ​റി​സ്റ്റ് ​ബ​സ് ​ട്രാ​വ​ല​റി​ല്‍​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ല്‍​ ​ട്രാ​വ​ല​ര്‍​ ​പൂ​ര്‍​ണ​മാ​യും​ ​ത​ക​ര്‍​ന്നു.​ ​സ​മീ​പ​ത്തെ​ ​വീ​ടി​ന്റെ​ ​മ​തി​ല്‍​ ​ത​ക​ര്‍​ത്ത് ​നി​ന്ന​ ​ട്രാ​വ​ല​റി​ല്‍​ ​കു​ടു​ങ്ങി​യ​ ​യാ​ത്ര​ക്കാ​രെ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സും​ ​ഫ​യ​ര്‍​ഫോ​ഴ്സും​ ​നാ​ട്ടു​കാ​രും​ ​ചേ​ര്‍​ന്നാ​ണ് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.ട്രാ​വ​ല​റി​ല്‍​ ​സ​ഞ്ച​രി​ച്ച​ ​പൈ​ലി​യു​ടെ​ ​മ​ക​ന്‍​ ​പ്രി​ന്‍​സ് ​(31​),​ ​പൈ​ലി​യു​ടെ​ ​സ​ഹോ​ദ​ര​ന്‍​ ​വ​ര്‍​ഗീ​സ് ​(57​),​ ​​വ​ര്‍​ഗീ​സി​ന്റെ​ ​മ​ക​ള്‍​ ​വ​ര്‍​ഷ​ ​(24​),​ ​ബ​ന്ധു​ക്ക​ളാ​യ​ ​ബൈ​ജു​ ​(50​),​ ​ഭാ​ര്യ​ ​പ്ര​സ​ന്ന​ ​(43​),​ ​മ​ക​ള്‍​ ​ജെ​സി​യ​ ​(16),​ ​ബ​ന്ധു​ക്ക​ളാ​യ​ ​ഷോ​ജി​ ​(36​),​ ​ഭാ​ര്യ​ ​കു​ഞ്ഞു​മോ​ള്‍​ ​(34​),​ ​മ​ക്ക​ളാ​യ​ ​മ​നു​ ​(12​),​ ​മി​ന്നു​ ​(7),​ ​ട്രാ​വ​ല​ര്‍​ ​ഡ്രൈ​വ​ര്‍​ ​ആ​ല​പ്പു​ഴ​ ​തു​മ്ബോ​ളി​ ​സ്വ​ദേ​ശി​ ​അ​ഖി​ല്‍​ ​(32​),​ ​ടൂ​റി​സ്റ്റ് ​ബ​സി​ലെ​ ​യാ​ത്രി​ക​രാ​യ​ ​തി​രു​വ​ല്ല​ ​രാ​മ​ന്‍​ചി​റ​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ലൗ​ലി​ ​(39​),​ ​സ​ജി​നി​ ​(49​),​ ​ശാ​ന്ത​ ​(60​),​ ​കു​ഞ്ഞു​മോ​ള്‍​ ​(60​),​ ​അ​ഭി​ഷേ​ക് ​(20​)​ ​എ​ന്നി​വ​ര്‍​ക്കാ​ണ് ​പ​രി​ക്കേ​റ്റ​ത്.
വ​ര്‍​ഗീ​സ്,​ അ​ഖി​ല്‍​ ​എ​ന്നി​വ​രുടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​ഇ​വ​ര്‍​ ​നെ​ന്മാ​റ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​യി​ലാ​ണ്. തീ​ര്‍​ത്ഥാ​ട​ക​സം​ഘം​ ​വെ​ള്ളി​യാ​ഴ്‌​ച​ ​രാ​വി​ലെ​യാ​ണ് ​പു​റ​പ്പെ​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തും​ ​വി​ധ​മാ​ണ് ​യാ​ത്ര​ ​ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.​ ​മൃ​ത​ദേ​ഹ​ങ്ങ​ള്‍​ ​പോ​സ്റ്റ് ​മോ​ര്‍​ട്ട​ത്തി​നു​ ​ശേ​ഷം​ ​അ​ര്‍​ത്തു​ങ്ക​ല്‍​ ​സെ​ന്റ് ​ജോ​ര്‍​ജ് ​പ​ള്ളി​ ​സെ​മി​ത്തേ​രി​യി​ല്‍​ ​സം​സ്‌​ക​രി​ക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + twenty =