ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ഒരു സംഘം ബെല്‍റ്റും വടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഏപ്രില്‍ 23നാണ് സംഭവം നടന്നത്. ഏപ്രില്‍ 26നായിരുന്നു യുവാവ് മരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ അടിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഹോളി ആഘോഷത്തിനിടെ സുരാജ് എന്നയാളുമായി തര്‍ക്കത്തിലേര്‍പ്പെട്ട കൃഷ്ണ എന്ന യുവാവിനെയാണ് ഒരു സംഘം അക്രമിച്ചത്. സുരാജും സുഹൃത്തുക്കളും ചേര്‍ന്ന് കൃഷ്ണയെ ആക്രമിക്കുകയായിരുന്നു. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.