ന്യൂഡല്‍ഹി: ഡെല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ 26 പേര് വെന്തുമരിച്ചു. ഡല്‍ഹി മുണ്ട്ക മെട്രോ സ്റ്റേഷന് സമീപം മൂന്ന് നില കെട്ടിടത്തിനാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം.കൂടാതെ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. 50 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. 12 പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരം 4.40നാണ് തീപിടിത്തമുണ്ടായത്.