തൃശൂർ : തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച രാവിലെ മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. ഒരു വാഹനങ്ങളും സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. മൂന്നു മണി മുതൽ എല്ലാ റോഡുകളിൽ നിന്നും റൗണ്ടിലേക്ക് പ്രവേശിക്കാൻ വാഹനങ്ങളെ അനുവദിക്കില്ല. വർണ്ണശബളമായ സാമ്പിൾ വെടിക്കെട്ട് കാണാൻ 100 മീറ്റർ അകലം പാലിക്കണമെന്നും, നിയന്ത്രണങ്ങളിൽ സഹകരിക്കണമെന്നും പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.