തിരുവനന്തപുരം : വാട്ടർ ഓഫ് ലൈഫ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ ദ്വി ദിന ദേശീയ യൂറിൻ തെറാപ്പി സമ്മേളനം വിതുര ഹോട്ടൽ രോഹിണി ആഡിറ്റോറിയത്തിൽ നടന്നു. പി. വിജയൻ നായർ സ്വാഗതം ആശംസിക്കുകയും, അഡ്വക്കേറ്റ് എൻ അരവിന്ദാ ക്ഷൻ നായരുടെ അധ്യ ക്ഷതയിൽ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനം എം എൽ എ ജി. സ്റ്റീഫൻ . മുഖ്യ പ്രഭാഷണം അഡ്വക്കേറ്റ് ടി നാരായണൻ വട്ടോളി നടത്തി. സിനിമതാരം കൊല്ലം തുളസി, ചന്ദ്രൻ സൂര്യശി ല, സജിത പിള്ള, ഡോക്ടർ നിതിൻ പാട്ടീൽ തുടങ്ങിയവർ സംസാരിച്ചു. പണ ചിലവില്ലാത്ത ഇത്തരം ചികിത്സരീതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഏവരും ശ്രമിക്കണം.തുടർന്ന് രണ്ടു ദിവസം ആയി ഇത് സംബന്ധിച്ച സെമിനാർ ഉണ്ടായിരിക്കും.