കൊടകര: പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി G. H. S. S. കൊടകരയിൽ നടന്ന ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ക്ലാസ് കൊടകര SHO ജയേഷ് ബാലൻ നയിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപികയായ കെ.എൻ. കോമളവല്ലിടീച്ചറെ ചടങ്ങിൽ ആദരിച്ചു. H.M. ഇൻ ചാർജ്ജർ രാമജയൻ മാസ്റ്റർ, സജി മാസ്റ്റർ . സ്കൂൾ കൗൺസിലർ സ്റ്റെല്ല ടീച്ചർ തുടങ്ങിയവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.