തിരുവനന്തപുരം : ബാർബർ -ബ്യൂട്ടീ ഷിയൻസ് അസോസിയേഷൻ 53മത് സംസ്ഥാന സമ്മേളനം 8,9,10തീയതികളിൽ പേട്ട എസ് എൻ ഡി പി ഹാളിൽ നടക്കും.9ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇ എസ് ഷാജി ആദ്യക്ഷത വഹിക്കും. സുവനീർ പ്രകാശനം ഗതാ ഗതമന്ത്രി ആന്റണി രാജു നിർവഹിക്കും. മന്ത്രി വി. ശിവൻകുട്ടി, മറ്റ് പ്രമുഖർ പങ്കെടുക്കും.10ന് ഗാന്ധി പാർക്കിൽ നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.