തിരുവനന്തപുരം : പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ ചർച്ചിലെ സ്മരണാഘോഷ പരിപാടി കവർ ചെയ്യുവാൻ എത്തിയ മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫറിനെ വഞ്ചിയൂർ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ച സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു.
റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. റോഡരികിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത വഞ്ചിയൂർ എസ്.എച്ച്.ഒ ദിനിൽ ബൈക്കിനടുത്തു നിന്ന ബെന്നിയെ തെറി വിളിച്ചു. തുടർന്ന്മര്യാദയ്ക്കു സംസാരിക്കണമെന്നു പറഞ്ഞ ബെന്നിയുടെ ക്യാമറ പിടിച്ചു വാങ്ങി പോലീസ് ജീപ്പിലെറിഞ്ഞു. എസ് എച്ച് ഒയും രണ്ടു പോലീസുകാരും ചേര്‍ന്ന് ബെന്നിയെ ഷോള്‍ഡറില്‍ അമര്‍ത്തിപ്പിടിച്ച ശേഷം മര്‍ദിച്ച് കൈയ്ക്കും കാലിനും തൂക്കിയെടുത്ത് ജീപ്പിലിട്ട് സ്റ്റേഷനില്‍ കൊണ്ട് പോവുകയായിരുന്നു.