വയനാട് : വയനാട് മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശികളായ ദുര്‍ഗപ്രസാദ്, തുളസിറാം എന്നിവരാണ് മരിച്ചത്. പരുക്കേറ്റ കാര്‍ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് പാലത്തില്‍വെച്ച് തലകീഴായി മറിയുകയായിരുന്നു. ഇതിനിടയിലാണ് പാലത്തിലൂടെ നടന്ന് പോയ 2 ഇതര സംസ്ഥാനതൊഴിലാളികളെ കാര്‍ ഇടിച്ചത്.
തോണിച്ചാല്‍ സ്വദേശികളായ അമല്‍, ടോബിന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മരിച്ച ദുര്‍ഗാപ്രസാദ് പുഴയിലേക്ക് തെറിച്ചു വീണിരുന്നു.അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.