തിരുവനന്തപുരം: വിഴിഞ്ഞം ലയൺസ് ക്ലബ്ബും മരുതൂർക്കോണം പി ടി എം ഐ ടി ഇ യും വിഴിഞ്ഞം ജനമൈത്രി പോലീസും സംയുക്തമായി കിംസ് കാൻസർ കെയർ ആശുപത്രി,ചൈതന്യ ഹോസ്‌പിറ്റൽ, ശാരദ ആയുർവേദ ഹോസ്‌പിറ്റൽ, ശ്രീരാമകൃഷ്ണ മിഷൻ ഹോസ്‌പിറ്റൽ എന്നിവരുടെ സഹകരണത്തോടെ വനിതകൾക്കായി
ബ്രെസ്റ്റ് ക്യാൻസർ ഡിറ്റക്ഷൻ ക്യാമ്പും പൊതുജനങ്ങൾക്കായി നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും ആയുർവേദ ക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ് വിഴിഞ്ഞം ജനമൈത്രി പോലീസ് സബ് ഇൻസ്‌പെക്ടർ സമ്പത്ത് ഉൽഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അനു കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം വിഴിഞ്ഞം സി ആർ ഓ ജോൺ ബ്രിട്ടോ സ്വാഗതവും ഡി എൽ ഇ ഡി കോർഡിനേറ്റർ ലക്ഷ്മി നന്ദിയും പറഞ്ഞു. വിഴിഞ്ഞം ലയൺസ് ക്ലബ് പ്രൊജക്റ്റ് കോർഡിനേറ്റർ അഭിലാഷ്, ട്രഷർ സദാശിവൻ, ഡയറക്ടർ ബോർഡ് അംഗം ആനന്ദ് രാജ്,ചൈതന്യ കണ്ണിശുപത്രി ഡോക്ടർമാരായ ജോസ്മിർ, നിഷ കിംസ് ഹോസ്‌പിറ്റൽ കാൻസർ ക്യാമ്പ് കോർഡിനേറ്റർ ജേക്കബ്, ശാരദ ആയുർവേദ ആശുപത്രി ഡോക്ടർ പ്രിയേന്തു അരുൺ, രാമകൃഷ്ണആശുപത്രി ഡോക്ടർ ഹേമന്ത്, ബ്ലഡ് ബാങ്ക് കോർഡിനേറ്റർ വിജയകുമാർ എന്നിവർ സംസാരിച്ചു.