തിരുവനന്തപുരം: തിരുവനന്തപുരം ശാസ്തമംഗലത്ത് വള മോഷ്ടിച്ചെന്ന് ആരോപിച്ച് നടുറോഡില്‍ യുവതിക്ക് ക്രൂര മര്‍ദനം.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ വച്ചാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ തന്നെയാണ് യുവതി വള മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുന്നത്. മര്‍ദനമേറ്റ സ്ത്രീ ഉറക്കെ നിലവിളിക്കുന്നതും പുറത്തുവന്ന വിഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.മരുതംകുഴി സ്വദേശിയായ യുവതിക്കാണ് മര്‍ദനമേറ്റത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറിലെത്തി യുവതി തങ്ങളെ പ്രകോപിപിച്ചതിനാലാണ് മര്‍ദിച്ചതെന്നാണ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരുടെ വിശദീകരണം.