ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജാവുന്ന ഫോണുമായി റിയൽമി; ജിടി നിയൊ3 വിപണിയിലിറക്കി

തിരുവനന്തപുരം: ലോകത്തില്‍ ഏറ്റവും വേഗതയില്‍ ചാര്‍ജാവുന്ന സ്മാര്‍ട്ട് ഫോണും പുതിയ എയര്‍ബഡ്‌സും സ്മാര്‍ട്ട് ടിവിയും പാഡ്മിനിയും വിപണിയിലിറക്കി റിയല്‍മി. 150വോട്‌സ് അള്‍ട്രാ ഡാര്‍ട്ട് ചാര്‍ജുമായി റിയല്‍മി ജിടി നിയൊ3 ആണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിങ് ഫോണ്‍. അഞ്ചു മിനിറ്റിനകം 50 ശതമാനത്തോളം ചാര്‍ജ് ചെയ്യപ്പെടുന്നു എന്നതാണ് ജിടി നിയൊ3യുടെ പ്രത്യേകത.

8100 5ജി പ്രൊസസര്‍, റിയല്‍മിയുടെ ആദ്യ ഡെഡിക്കേറ്റഡ് ഡിസ്‌പ്ലേ പ്രൊസസര്‍, 120ഹെഡ്‌സ് അമോലെഡ് അള്‍ട്ര സ്മൂത്ത് ഡിസ്‌പ്ലേ, 94.2% സ്‌ക്രീന്‍-റ്റു-ബോഡി ഡിസ്‌പ്ലേ, സോനി ഐഎംഎക്‌സ്766 സെന്‍സറുള്ള വൈഡ് ആങ്കിള്‍ ട്രിപ്പിള്‍ ക്യാമറ തുടങ്ങിയവ ജിടി നിയൊ3യുടെ പ്രത്യേകതകളാണ്. ലോകത്തിലെ ആദ്യ വയര്‍ലെസ് ബെര്‍സ്റ്റ് സാങ്കേതികത, 4500 എംഎഎച്ച് ബാറ്ററി, ആകര്‍ഷകമായ റേസിങ് സ്‌ട്രൈപ് രൂപകല്‍പ്പന തുടങ്ങിയവയും ഫോണിന്റെ സവിശേഷതകളാണ്. നൈട്രൊ ബ്ലൂ, സ്പ്രിന്റ് വൈറ്റ്, അസ്ഫാള്‍ട്ട് ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ നിയൊ3ക്ക് 80വോട്‌സ്, 150 വോട്‌സ് വൈവിധ്യങ്ങളുണ്ട്. 12ജിബിx256ജിബി ഫോണിന് 42,999 രൂപയും 8ജിബിx128ജിബിക്ക് 29,999 രൂപയും 8ജിബിx256ജിബിക്ക് 31,999 രൂപയുമാണ് വില. റിയല്‍മി.കോം, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയവയില്‍ മെയ് നാലിന് ആദ്യവില്‍പ്പന നടന്നു.

യുനിസോക് ടി616 പ്രൊസസറുമായാണ് റിയല്‍മി പാഡ് മിനി എത്തുന്നത്. 6400 എംഎഎച്ച് മെഗാ ബാറ്ററി, 18വോട്‌സ് ക്വിക്ക് ചാര്‍ജ്, 8.7 ഇഞ്ച് ഡബ്ല്യൂഎക്‌സ്ജിഎ+ ഫുള്‍സ്‌ക്രീന്‍, 7.6 എംഎം അള്‍ട്രാ-സ്ലിം ഡിസൈന്‍, 8എംപി എച്ച്ഡി റിയര്‍ ക്യാമറ തുടങ്ങിയവ സവിശേഷതകളാണ്. ഗ്രേ, ബ്ലൂ നിറങ്ങളില്‍ ലഭ്യമാണ്. 3ജിബിx32ജിബിക്ക് (വൈഫൈ)
10,999 രൂപയും 3ജിബിx32ജിബി (4ജി-വൈഫൈ) 12,999 രൂപയും 4ജിബിx64ജിബി (വൈഫൈ) 12,999 രൂപയും 4ജിബിx64ജിബി (4ജിxവൈഫൈ) 14,999 രൂപയുമാണ് വില.

30 മണിക്കൂര്‍ പ്ലേബാക്ക് ആയുസുള്ള ബാറ്ററിയുമായാണ് റിയല്‍മി ബഡ്‌സ് ക്യു2എസിന്റെ വരവ്. 10 എംഎം ഡൈനാമിക് ബാസ് ഡ്രൈവര്‍, സുതാര്യ കെയ്‌സ് രൂപകല്‍പ്പന, 88എംഎസ് സൂപര്‍ലോ ലാറ്റന്‍സി, എഐ ഇഎന്‍സി നോയിസ് കാന്‍സലേഷന്‍ തുടങ്ങിയവയും റിയല്‍മി ബഡ്‌സ് ക്യു2എസിന്റെ സവിശേഷതയാണ്.

മീഡിയടെക് പവര്‍ഫുള്‍ 64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസറുമായാണ് റിയല്‍മി സ്മാര്‍ട്ട് ടിവി എക്‌സ് ഫുള്‍എച്ച്ഡി റിയല്‍മി അവതരിപ്പിക്കുന്നത്. 24വോട്‌സ് ഡോള്‍ബി ഓഡിയോ സ്റ്റീരിയൊ സ്പീക്കറുകള്‍, ആന്‍ഡ്രൊയ്ഡ് 11 തുടങ്ങിയ സവിശേഷതകളുള്ള സ്മാര്‍ട്ട് ടിവി 43 ഇഞ്ചിന് 22,999 രൂപയാണ് വില.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 2 =