തിരുവനന്തപുരം: പൗരാണികവും പ്രസിദ്ധവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര തന്ത്രി വേണുഗോപാൽ ഭദ്രദീപം കൊളുത്തി. പ്രസിഡൻ്റ് എൻ.വിശ്വനാഥൻ അധ്യക്ഷനായി. കൗൺസിലർ ബി.രാജേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ബി.കുമാർ എന്നിവർ പങ്കെടുത്തു.ചെയർമാൻ എസ്.കെ.ഷാജി സ്വാഗതവും സെക്രട്ടറി കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.മിഥുനപ്പള്ളി വാസുദേവനാണ് യജ്ഞാചാര്യൻ