തിരുവനന്തപുരം : ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീലിന്റെ ഡൂറാഷൈന്‍ തങ്ങളുടെ നൂതനവും സുന്ദരവുമായ മികച്ച റൂഫിങ് ഉല്‍പന്നങ്ങളെക്കുറിച്ച് പ്രചാരണം നടത്തുന്നു. ‘വിഐപി വാലി ഫീലിങ്’ എന്ന പേരിലാണ് പ്രചാരണം.
ഏറ്റവും മികച്ച റൂഫിങ് മാര്‍ഗങ്ങള്‍ തേടുന്ന മില്ല്യണിയല്‍സിന് ഇടയില്‍ ഡൂറാഷൈനിന്റെ പ്രചാരണം വര്‍ദ്ധിപ്പിക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. മികച്ച പ്രകടനവും സൗന്ദര്യവും മാത്രമല്ല അനവധി ഉല്‍പന്നങ്ങളും കമ്പനി ഉപഭോക്താവിന് നല്‍കുന്നു.
2008-ല്‍ ആദ്യത്തെ ഉല്‍പന്നം വിപണിയില്‍ ഇറക്കിയത് മുതല്‍ മികച്ച റൂഫിങ് മാര്‍ഗങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നടത്തിയ വര്‍ഷങ്ങളുടെ ഗവേഷണത്തിനുള്ള ആദരവ് കൂടിയാണ് ഈ പ്രചാരണമെന്ന് ടാറ്റാ ബ്ലൂസ്‌കോപ്പ് സ്റ്റീല്‍ എംഡിയായ അനൂപ് കുമാര്‍ ത്രിവേദി പറഞ്ഞു.
തങ്ങളുടെ വീടുകള്‍ നിര്‍മ്മിക്കുമ്പാള്‍ ഗുണനിലവാരത്തിന് മുന്‍തൂക്കം നല്‍കുന്നവരാണ് ആളുകളെന്ന് സൊല്യൂഷന്‍സ് ബിസിനസ് വിപി സി ആര്‍ കുല്‍ക്കര്‍ണി പറഞ്ഞു.
രാജ്യമെമ്പാടുമുള്ള 5000 ടച്ച്‌പോയിന്റുകളിലൂടെ ഉപഭോക്താവിന് ഭവന, സ്ഥാപന, വാണിജ്യ, വ്യവസായ മേഖലകള്‍ക്കുവേണ്ട ആധുനികമായ സൗകര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഏഷ്യയിലെ ഏറ്റവും വിശ്വസ്തതയുള്ളതും ഭാവിയുള്ളതുമായ ബ്രാന്‍ഡായി പലതവണ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.