കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്ക്കെത്തിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മുങ്ങിമരിച്ചു. ട്രിചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീചിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്.
കൂടെ ഉണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പ്രദേശവാസികളാണ് രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് മരുത ഗണേശ്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.