കൊല്ലം: വിസ്മയ കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷിച്ചു കോടതി.കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 12 ലക്ഷത്തോളം രൂപ പിഴയും നല്‍കണമെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്.ഇന്ന് കേസ് പരിഗണിക്കവേ താന്‍ തെറ്റ് ചെയ്തില്ലെന്ന് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. വിസ്മയയുടേത് ആത്മഹത്യയാണ്. താന്‍ നിരപരാധിയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. അച്ഛന് സുഖമില്ല. അച്ഛന് രക്തസമ്മര്‍ദവും പ്രമേഹവും ഉണ്ട്. ഓര്‍മക്കുറവുണ്ട്. അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം. തനിക്ക് പ്രായം കുറവാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം കിരണ്‍ കുമാറിന്റെ വാദങ്ങളോ പ്രോസിക്യൂഷന്‍ എതിര്‍ത്തു. എന്നാല്‍ കേസ് വ്യക്തിക്ക് എതിരല്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. വിധി സമൂഹത്തിന് സന്ദേശമാകണം. പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണം. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.