തിരുവനന്തപുരം : സി. കേശവൻ സ്മാരക അവാർഡ് ഡോക്ടർ പുനലൂർ സോമരാജന്.15001രൂപയും, ശില്പവും, പ്രശസ്തി പത്രവും, അടങ്ങുന്നതാണ് അവാർഡ്. ജൂൺ രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും.ഡോക്ടർ വി കെ ജയകുമാർ, ഡോക്ടർ കെ വി തോമസ് കുട്ടി, പ്രസിഡന്റ് അനീഷ് കെ അയിലറ സെക്രട്ടറി അഞ്ച. ജഗദീശൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.