ഹരിപ്പാട്: തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് കടിയേറ്റു. ഹരിപ്പാട് വെട്ടുവേനി സൗപര്‍ണികയില്‍ ബിനുശ്രുതി ദമ്ബതികളുടെ മകന്‍ ആദികേഷ് (5), വെട്ടുവേനി ആലുംമൂട്ടില്‍ തെക്കതില്‍ രാജശ്രീ (44) എന്നിവര്‍ക്കാണ് കടിയേറ്റത്.ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ആദികേഷിന്റെ ഇടത്തെ കയ്യിലും നടുവിനും ആണ് കടിയേറ്റത്. വീടിനു സമീപം മീന്‍ വെട്ടുകയായിരുന്ന രാജശ്രീയുടെ തുടയ്ക്കാണ് കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.