കല്‍പ്പറ്റ: വയനാട്ടില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.45ഓടെ കെെനാട്ടിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.നടവയലില്‍ നിന്ന് രാവിലെ ചങ്ങനാശേരിയിലേയ്ക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഡ്രെെവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാബിനില്‍ കുടുങ്ങിയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.ബസ് യാത്രക്കാരായ ഷഹാന, ഫ്രാൻസിസ്, നിനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠൻ കമ്ബളക്കാട്, ആയിഷ, ബസ് ഡ്രെെവര്‍ കോട്ടയം സ്വദേശി ബാവൻ, കണ്ടക്ടര്‍ അരുണ്‍, വിനീത് പുല്‍പ്പള്ളി എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്‍പറ്റ ടൗണ്‍ ഭാഗത്ത് നിന്നുവന്ന ലോറി തെറ്റായ ദിശയിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.