ഭുവന്വേശര്‍: ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ദിഗപഹണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സക്കായി എം.കെ.സി.ജി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി ഗഞ്ചം ജില്ലാ മജിസ്‌ട്രേറ്റ് ദിബ്യ ജ്യോതി പരിദ പറഞ്ഞു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കാൻ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ദിബ്യ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
അപകടത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി.