ക്വാലാലംപൂർ : നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. 10 പേർ മരിച്ചു. മലേഷ്യല്‍ നാവികസേനയുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്.ലുമുട്ട് നേവല്‍ ബേസില്‍ ഇന്ന് രാവിലെ 9. 32 നായിരുന്നു സംഭവം.
റോയല്‍ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ് തമ്മില്‍ കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചു. എല്ലാവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.