കരുനാഗപ്പള്ളി: ഭക്ഷ്യസുരക്ഷ വിഭാഗം സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പുതിയകാവില്‍ നിന്ന് മാരകമായ രാസവസ്തു കലര്‍ത്തിയ 1000 പാക്കറ്റ് ബോംബെ മിഠായി പിടികൂടി.കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ പുതിയകാവിന് വടക്കുവശം ഇതരസംസ്ഥാനക്കാരായ മിഠായി നിര്‍മാതാക്കളുടെ താമസ സ്ഥലത്തെത്തിയായിരുന്നു പരിശോധന.
ഇവിടെ വിവിധ വാടകമുറികളിലായി 25ഓളം പേരായിരുന്നു മിഠായി നിര്‍മാണത്തിലും വില്‍പനയിലും ഏര്‍പ്പെട്ടിരുന്നത്. മിഠായി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നാല് മെഷീനുകളും നിറം ചേര്‍ക്കാനുപയോഗിക്കുന്ന റോഡമിന്‍ എന്ന രാസവസ്തുവും പിടികൂടി.