ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്‍സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്. 3.53.329 മിനിറ്റിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ഫിനിഷ്.അതേസമയം വനിതകളുടെ അമ്ബെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു. 4X400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കടന്നു. പുരുഷന്മാരുടെ ഡെക്കാലണില്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. പുരുഷന്മാരുടെ ക്രിക്കറ്റില്‍ ഇന്ത്യ നേപ്പാളിനെതിരെ മത്സരിക്കുകയും ചെയ്യുന്നുണ്ട്.