കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത 11 പേര്‍ക്ക് ദേഹാസ്വാസ്ഥ്യമെന്ന് പരാതി. മരുന്ന് മാറി കുത്തിവച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 11 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ കാരണമായെന്നാണ് പരാതി.ഇവരില്‍ എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്നു കുട്ടികള്‍ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.ഇന്നലെ വൈകിട്ട് എടുത്ത കുത്തിവെയിപ്പിന് ശേഷമാണ് കുട്ടികള്‍ ഉള്‍പ്പടെയുള്ള പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടത്. ആന്റി ബയോട്ടിക്കുമായി മിക്‌സ് ചെയ്ത ഡിസ്റ്റില്‍ഡ് വാട്ടറില്‍ നിന്നാകാം അണുബാധയുണ്ടായതെന്നാണ്ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം.